Trending

നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം തന്നെയെന്ന് ലാബ് പരിശോധനാ റിപ്പോർട്ട്.

താമരശ്ശേരി: താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം 
അമീബിക് മസ്തിഷ്ക ജ്വരം തന്നെയെന്ന് ബയോളജി ലാബ് ലാബ് പരിശോധനാ റിപ്പോർട്ട്.

ഇന്നലെയായിരുന്നു താമരശ്ശേരി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അയന (9) പനി ബാധിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയത്.


ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് നാലാം ക്ലാസുകാരി അനയയ്ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശേരി താലൂക്കാശുപത്രി ഒപിയില്‍ ചികിത്സ തേടി.  രക്ത പരിശോധനാഫലത്തിനായി കാത്തിരിക്കേ കുട്ടിയുടെ ആരോഗ്യനില മോശമായി വായില്‍ നിന്ന് നുരയും പതയും വന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുമ്പേ കുട്ടി മരിച്ചിരുന്നു. ലാബ് റിപ്പോര്‍ട്ടിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടി വീടിനടുത്തുള്ള കുളത്തില്‍ കുളിച്ചിരുന്നു. അതുകൊണ്ടുതന്നെ അമീബീക് മസ്തിഷ്ക്വ ജ്വരത്തിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനഫലം വന്നെങ്കിലേ ഇക്കാര്യം സ്ഥിരീകരിക്കാനാകു .അതേസമയം കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ മതിയായ ചികില്‍സ കിട്ടിയില്ലെന്ന ആക്ഷേപവും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു . 

നിപ സംശയത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ സ്രവം പരിശോധിച്ചെങ്കിലും നെഗറ്റിവായിരുന്നു. കുട്ടിയുടെ സഹോദരങ്ങള്‍ക്കും സഹപാഠിക്കും പനിയുള്ളതിനാല്‍ ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. താമരശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Post a Comment

Previous Post Next Post