Trending

മരണപ്പെട്ട നാലാം ക്ലാസുകരിയുടെ പിതാവിനേയും, സഹോദരനേയും എം എൽ എക്ക് കാണാൻ നന്മ കോരങ്ങാട് ഓഫീസിലേക്ക് വിളിച്ചു വരുത്തിയതായി ആരോപണം.

താമരശ്ശേരി: കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട അനയയുടെ പിതാവ് സനൂപിനേയും സഹോദരൻ ഏഴുവയസ്സുകാരനായ ആരവിനെയും എം എൽ എക്ക് കാണാനായി  കോരങ്ങാട് നന്മയുടെ ചടങ്ങു നടക്കുന്ന ഇടത്തേക്ക് വിളിച്ചുവരുത്തിയതായാണ് ആരോപണം.ഇതിനെതിരെ സമൂഹമാധ്യമങ്ങൾ വഴി രൂക്ഷമായ വിമർശനമാണ് എം എൽ എ ഡോ.എ കെ മുനീറിനും, ലീഗിൻ്റെ പ്രാദേശിക നേതാക്കൾക്കുമെതിരെ ഉയരുന്നത്.

എം എൽ എ വീട്ടിൽ പോയിട്ട് ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു മരണം നടന്ന് ഒരാഴ്ച തികയും മുമ്പ് ഇവരെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കിയത് ശരിയായില്ല എന്നാണ് വിമർശനം.


Post a Comment

Previous Post Next Post