Trending

സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം.Dr.അബ്ദുൾ സലാം

 
കൈതപ്പൊയിൽ:
നിത്യേന നാം ഉപയോഗിക്കുന്ന സോപ്പ്, പൗഡർ തുടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കൾ ദിനംപ്രതി ഉപയോഗിക്കുന്നതിലൂടെ കിഡ്നി രോഗം,മാരകമായ കാൻസർ ഉൾപ്പെടെ  ഉണ്ടാക്കുമെന്ന പഠനം വളരെ ഗൗരവമേറിയതും , ശ്രദ്ധിക്കേണ്ടതുമാണെന്ന് Knowledge City CEO Dr. അബ്ദുൾ സലാം പറഞ്ഞു.
കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ സംഘടിപ്പിച്ച സയൻസ് എക്സിബിഷൻ പ്രഗ്യാൻ 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്കൂൾ സെക്രട്ടറി കെ.എം.ഡി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐസ സുൽത്താന സ്വാഗതം പറഞ്ഞു. എ.സി അബ്ദുൾ അസീസ്, ആർ.കെ മൊയ്തീൻ കോയ , ടി.കെ സുബൈർ, പി. ജാഫർ, ജെൻസി പി വർഗ്ഗീസ് ,ലുലു എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജോസഫ് പുളിമൂട്ടിൽ  നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post