Trending

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് അപകടം; 16 പേര്‍ക്ക് പരുക്ക്

ഇടുക്കി അടിമാലി പനംകുട്ടിയിൽ കെഎസ്ആർടിസി ഉല്ലാസയാത്ര ബസ് നിയന്ത്രണം വിട്ട് പാതയോരത്ത് ഇടിച്ചു. കണ്ണൂർ പയ്യന്നൂരിൽ നിന്ന് സഞ്ചാരികളുമായെത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. േഅപകടത്തിൽ 16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല. കുട്ടികളടക്കം 37 പേരാണ് ബസിണ്ടായിരുന്നത്. രാമക്കൽമേട് സന്ദർശിച്ച് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.

Post a Comment

Previous Post Next Post