Trending

ടാലൻഷിയ 2.O മെഗാ ക്വിസ് മത്സരത്തിന് ഉജ്ജ്വല തുടക്കം.,ഹയർ സെക്കണ്ടറി വിഭാഗത്തിൽ പടത്തുകടവ് ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, എൽ പി വിഭാഗത്തിൽ തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം നേടി.








താമരശേരി: താമരശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ടാലൻഷിയ 2.O മെഗാ ക്വസ് മത്സരത്തിന്  ഇന്നലെ രാവിലെ തിരുവമ്പാടി അൽഫോൻസാ കോളേജിൽ  തുടക്കമായി. കോഴിക്കോട്,  മലപ്പുറം ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ മത്സരത്തിനെത്തി. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മത്സരം രാവിലെയും എൽപി വിഭാഗത്തിന് ഉച്ചകഴിഞ്ഞുമാണ് മത്സരങ്ങൾ നടന്നത്. അൽഫോൻസാ കോളേജ് മാനേജർ ഫാ.സ്കറിയ മങ്കരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി
കോളേജ് പ്രിൻസിപ്പാൾ ഡോ. ഷൈജു ഏലിയാസ് ഉദ്ഘാടനം ചെയ്തു. അൽഫോൻസാ കോളേജ് അഡ്മിനിസ്ട്രേറ്റർ  ഫാ.മനോജ് കൊല്ലംപറമ്പിൽ ക്വിസ് മത്സരങ്ങൾ നിയന്ത്രിച്ചു.  കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗ്ഗീസ് പ്രസംഗിച്ചു. അധ്യാപകരായ വിപിൻ എം സെബാസ്റ്റ്യൻ, റോഷിൻ മാത്യു, ഷിബു മാത്യു എന്നിവർ നേതൃത്വം നൽകി. രാവിനടന്ന ഹയർ സെക്കണ്ടറി സ്കൂൾ ഗ്രാൻ്റ് ഫിനാലെ മത്സരത്തിൽ പടത്തുകടവ് ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ, പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, കുളത്തുവയൽ സെൻറ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. ഉച്ചയ്ക്ക് ശേഷം നടന്ന എൽ പി വിഭാഗം ഗ്രാൻറ് ഫിനാലെ മത്സരത്തിൽ തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ ഒന്നാം സ്ഥാനവും കിട്ടപ്പാറ നസ്സ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ രണ്ടാം സ്ഥാനവും നേടി.

ഇന്ന് നടക്കുന്ന ടാലൻഷിയ 2.O മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ, യു പി വിഭാഗം മാറ്റുരയ്ക്കും. സമാപന സമ്മേളനം താമരശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ചലചിത്ര അക്കാദമി റീജിയണൽ കോർഡിനേറ്റർ നവീന വിജയൻ പ്രസംഗിക്കും.


 ക്യാപ്ഷൻ - താമരശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ടാലൻഷിയ 2.O മെഗാ ക്വസ് മത്സരം അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ ഡോ.ഷൈജു ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു.  ഫാ.സ്കറിയ മംങ്കര, ഫാ.ജോസഫ് വർഗ്ഗീസ് എന്നിവർ സമീപം.

Post a Comment

Previous Post Next Post