Trending

ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടി; മടവൂരിൽ യുവതികളടക്കം 3 പേർ പിടിയിൽ.


 കുന്ദമംഗലം : 
 മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നു പണം തട്ടിയ കേസിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. മാവേലിക്കര സ്വദേശി ​ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അൻസിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്.

യുവാവുമായി അടുപ്പമുണ്ടാക്കി പണം തട്ടിയെടുത്തതായാണ് പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി സംഘം 1.45 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേരേയും പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post