താമരശ്ശേരി: അടിവാരത്ത് മദ്യലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും, അടിവാരം പാലക്കുന്നേൽ ഫസലിനുമാണ് പരക്കേറ്റത്.
സംഭവം ഇങ്ങനെ: രാവിലെ 9.30 ഓടെ അടിവാരത്തെ പോലീസ് ഔട്ട് പോസ്റ്റിന് സമീപമുള്ള ചായക്കടയിൽ ചുമട്ടുതൊഴിലാളിയായ ബാബു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അടിവാരം പൂവിലേരി ഷഫ്നാസ്, തേക്കിൽ ടി കെ ഷമീർ എന്നിവർ എത്തുകയും ഇവർ ഉച്ചത്തിൽ അശ്ലീല പദങ്ങൾ ഉപയോഗിച്ചു വഹളം വെക്കുകയും ചെയ്തു, ഈ സമയം കടയിലേക്ക് ഏതാനും സ്ത്രീകൾ എത്തിയിരുന്നു.
സ്ത്രീകൾ നിൽക്കുന്ന അവസരത്തിൽ ഇത്തരം പദങ്ങൾ ഉപയോഗിക്കരുതെന്ന് ബാബു ഇവരോട് പറഞ്ഞു. ഇതു കേട്ട യുവാക്കൾ താൻ മജിസ്ട്രേറ്റ് ആണോ എന്ന് ചോദിച്ച് ബാബുവിനെ ക്രൂരമായി മർദ്ദിച്ചു. ഇതു കണ്ടു നിന്ന അടിവാരം പാലക്കുന്നേൽ സ്വദേശിയായ ഫസൻ പിടിച്ചു മാറ്റാൻ ശ്രമിക്കുകയും, സംഭവത്തിൽ ബാബു പരാതി നൽകിയാൽ താൻ സാക്ഷി പറയുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ബാബു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും, താമരശ്ശേരി പോലീസിൽ പരാതി നൽകുകയും ചെയ്തു.
'ഇതറിഞ്ഞ പ്രതികളിൽ ഒരാളായ ഷഫ്നാസ് ഉച്ചയോടെ ഫസലിൻ്റെ വീട്ടിലെത്തുകയും ഫസൽ അകത്തുണ്ടെങ്കിൽ പുറത്തേക്ക് ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിസരങ്ങളിൽ CCTV ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാൾ സ്കൂട്ടറിൽ സ്ഥലം വിടുകയായിരുന്നു. CC tv.
ശേഷം വൈകുന്നേരം 4 മണിയോടെ അടിവാരം പോലീസ് ഔട്ട് പോസ്റ്റിന് സമീപത്തെ ശൗചാലയ സമുച്ചയത്തിന് അടുത്ത് വെച്ച് ഫസലിനെ കണ്ടുമുട്ടിയപ്പോൾ ഷമീർ ചോദ്യം ചെയ്യുകയും ഷഫ്നാസ്
കൈവിരലുകളിൽ കുടുക്കി വെക്കാവുന്ന ലോഹ നിർമ്മിതമായ ഉപകരണം ധരിച്ച് ഫസലിൻ്റെ തലയുടെ പിൻഭാഗത്ത് ക്രൂരമായി ഇടിച്ച് മുറിവേൽപ്പിക്കുകയും, ശരീരത്തിൽ മർദ്ദിക്കുകയായിരുന്നു.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമരശ്ശേരി പോലീസിൽ ഫസൽ പരാതി നൽകി. പ്രതികളായ സഫ്നാസ്, ഷമീർ എന്നിവരെ അടിവാരത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.ടി ന്യൂസ് .
ആളുകളെ ഇടിക്കുന്നതിനായി പ്രത്യേകമായി നിർമിച്ച ഒരു ലോഹ നിർമ്മിത ഉപകരണം ഉപയോഗിച്ചാണ് തലയ്ക്കിടിച്ച് മുറിവേൽപ്പിച്ചത്.