Trending

താമരശ്ശേരി കോടതി സമുച്ചയത്തിൽ മീഡിയേഷൻ സബ് സെൻ്റർ ഉദ്ഘാടനം ചെയ്തു.



താമരശ്ശേരി: താമരശ്ശേരി കോടതിയിൽ മീഡിയേഷൻ സബ് സെൻറർ  ജില്ലാ പ്രിൻസിപ്പൾ & സെഷൻ ജഡ്ജ് ബിന്ദുകുമാരി വി എസ് ഉദ്ഘാടനം ചെയ്തു.



ദീർഘകാലം തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന കേസുകൾ മധ്യസ്ഥ ശ്രമത്തിലൂടെ ഇരുകക്ഷികൾക്കും തൃപ്തിയാവുന്ന രൂപത്തിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനു വേണ്ടിയാണ് മീഡിയേഷൻ സെൻ്റർ ആരംഭിച്ചത്.


താമരശ്ശേരി കോടതി സമുച്ചയത്തിൻ്റെ തറ നിലയിലാണ് സെൻ്ററിൻ്റെ പ്രവർത്തനം ആരംഭിച്ചത്.
ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് പി സി മുഹമ്മദ് ഷിയാസ് സ്വാഗതം പറഞ്ഞു.
ബാർ അസോസിയേഷൻ പ്രസിഡൻ്റ് എം ഷാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി  വി എസ് വിഷാഖ്, താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് ആർദ്ര ബി ചന്ദ്രൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി ഫായിസ്, ന്യായാധികാരി ഷഹബാനു മുത്തു, എ പി പി ജഫ്രി ജോർജ് ജോസഫ്, ജൂനിയർ സൂപ്രണ്ട് കെ വി വിനോദ് കുമാർ ,അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡൻ്റ് രത്നാകരൻ, ബാർ അസോസിയേഷൻ ട്രഷറർ കെ വി ബബിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Post a Comment

Previous Post Next Post