ആധുനിക കാലഘട്ടത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് നവ മാധ്യമങ്ങളാണെന്ന് .എം.എൻ കാരശ്ശേരി പറഞ്ഞു.
നവ മാധ്യമങ്ങളിൽ എകൗണ്ട് തുടങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തണം.താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച വോട്ട് ചോരി സിഗ്നേച്ചർ കാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.സി ഹബി ബ് തമ്പി മോഡറേറ്ററായി.പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ.പി.വി മനാഫ് അരീക്കോട്, മുൻ എംഎൽഎ വി .എം ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ, ബാബു പൈക്കാട്ട്, പി.പി. കുഞ്ഞായിൻ, സി.ടി ഭരതൻ, അഡ്വ.പി.രാജേഷ് കുമാർ, നവാസ് ഈർപ്പോണ, എം സി നാസിമുദ്ദീൻ, ടി.ആർ ഒ 'കുട്ടൻ മാസ്റ്റർ,പ്രേംജി ജയിംസ്, കരുണാകരൻ മാസ്റ്റർ, ജോബി ഇലന്തൂർ, അഹമ്മദ് കുട്ടി മാസ്റ്റർ, പി.ടി.മുഹമ്മദ് ബാപ്പു, കെ.സരസ്വതി, സലാം മണക്കടവൻ, ഖദീജ സത്താർ ,അബൂബക്കർ കൊടശ്ശേരി, ജ്യോതി ഗംഗാധരൻ,കാവ്യ വി.ആർ തുടങ്ങിയവർ സംസാരിച്ചു.