Trending

കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഇല്ല

താമരശ്ശേരി: കഴിഞ്ഞ ദിവസം രാത്രി താഴെ പരപ്പൻ പൊയിൽ ബസ് സ്റ്റോപ്പിന് സമീപം വെച്ച് കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജനീഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല. 

കത്തികൊണ്ട് വയറ്റിൽ കുത്തിയ ശേഷം കത്തി തിരിച്ചതിനാൽ കുടലുകളിൽ എളുപ്പം തുന്നിചേർക്കാൻ സാധിക്കാത്ത രൂപത്തിൽ മുറിവ് ഏറ്റിട്ടുണ്ട്, കൂടാതെ തലക്കും, കാലിലും കുത്തേറ്റിരുന്നു.ഇയാളുടെ കാറും ആക്രമിസംഘം തകർത്തിരുന്നു, സാമ്പത്തിക ഇടപാടിനെ ചൊല്ലി ലഹരി സംഘങ്ങൾ തമ്മിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജിനീഷ് മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.

തന്നെ കുത്തിയ സംഘത്തിലെ മൂന്ന് ആളുകളുടെ പേരുവിവരങ്ങൾ പോലീസിന് ജിനീഷ് നൽകിയിട്ടുണ്ട്. സനീഷ്, അനൂപ്, അതുൽ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത് എന്നാണ് മൊഴി.ജിനീഷിൻ്റെ സുഹൃത്തായ ജാബിറുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമി ത്തിലേക്ക് നയിച്ചത്.




Post a Comment

Previous Post Next Post