Trending

താമരശ്ശേരിയിൽ കുത്തേറ്റ യുവാവിൻ്റെ നില അതീവ ഗുരുതരം.

താമരശ്ശേരി: ഇന്നലെ രാത്രി താഴെപരപ്പൻ പൊയിലിൽ വെച്ച്   കുത്തേറ്റ യുവാവിൻ്റെ നില അതീവ ഗുരുതരം, ആന്തരിക രക്തസ്രാവം നിലക്കുന്നില്ല, ചെറുകുടലിനും, വൻകുടലിനും പരുക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ.

അമ്പായത്തോട് അറമുക്ക് താമസക്കാരനായ മുഹമ്മദ് ജെനീഷിനെയാണ് കാറിൽ എത്തിയ ഒരു സംഘം ആക്രമിച്ച് കുത്തി പരുക്കേൽപ്പിച്ചത്.നിരവധി കേസുകളിൽ പ്രതിയാണ് ജനീഷ
.
  കഞ്ചാവുകടത്തു സംഘങ്ങൾ തമ്മിൽ ഉണ്ടായ സാമ്പത്തിക തർക്കമാണ് ആക്രമത്തിന് കാരണം, 60000 രൂപയെ ചൊല്ലി   ഇന്നലെ ഉച്ചക്കും ഇവർ തമ്മിൽ പരസ്പരം കയ്യാം കളി നടന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചു.ആക്രമത്തിൽ പങ്കെടുത്ത 5 പേരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.

 താഴെ പപ്പൻ പൊയിൽ ബസ് സ്റ്റോപ്പിന് പിന്നിലെ ഗ്രൗണ്ടിൽ കാറിൽ ഇരിക്കുംബോഴാണ് ജിനീഷിന് കുത്തേറ്റത്.

Post a Comment

Previous Post Next Post