പുതുപ്പാടി:മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. വീടിനു സമീപത്തെ മറ്റൊരു കുട്ടിയെ യുവാവ് ഉപദ്രവിക്കുന്നത് കണ്ട് ഇടപെട്ടതാണ് ആക്രമത്തിന് കാരണം.
മർദ്ദനത്തിൽ പരുക്കേറ്റ യുവതി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകി.
പുതുപ്പാടി
ആനോറമ്മൽ സൗമ്യക്കാണ് മർദ്ദനമേറ്റത്
ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു അയൽവാസിയായ ടോമി (25) യുവതിയെ മർദ്ദിച്ചത്.
അടിയേറ്റ് നിലത്തു വീണശേഷം കാലുകൊണ്ട് ചവിട്ടി പരുക്കേൽപ്പിച്ചതായും സൗമ്യ പറഞ്ഞു.
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന്
അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.