താമരശ്ശേരി: താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ മിച്ചഭൂമി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് കത്രികരായ രണ്ടു പേർക്ക് പരുക്കേറ്റു.
നിലമ്പൂർ കരുവാരക്കുണ്ട് സ്വദേശികളായ
അഭിലാഷ് (ജോൺ), മകൾ യുവ എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരുക്ക് സാരമുള്ളതല്ല. രാവിലെ 7 മണിയോടെയായിരുന്നു അപകടം. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.