Trending

എൽഡിഎഫ് ജനമുന്നേറ്റ ജാഥ സമാപിച്ചു


താമരശ്ശേരി പഞ്ചായത്തിലെ യുഡിഎഫ് ദുർഭരണത്തിനും അഴിമതിക്കുമെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ജന മുന്നേറ്റ ജാഥ സമാപിച്ചു. 26 ന് ചുണ്ട കുന്നിൽ വച്ച് സഖാവ് കെ എം സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്ത ജാഥ രണ്ടു ദിവസം പഞ്ചായത്തിലെ 22 വാർഡുകളിലൂടെ സഞ്ചരിച്ച്  കുടുക്കലു മ്മാരത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ടി കെ അരവിന്ദാക്ഷൻ,മാനേജർ പി സി അബ്ദുൾ അസീസ്, വൈസ് ലീഡർമാരായ പി.ഉല്ലാസ് കുമാർ, എ. പി മുസ്തഫ, പി സി അബ്ദുറഹിം, പൈലറ്റ് എ.പി. സജിത്ത്, എൽഡിഎഫ് നേതാക്കളായ സന്ദീവ് മാടത്തിൽ, പി ബിജു, ഒ.പി. ഉണ്ണി, എം.എം സലിം,എംവി യുവേഷ്, ടി കെ ബൈജു, വി കെ അഷ്റഫ്, പി.കെ. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.

 ഒക്ടോബർ നാലിന് പഞ്ചായത്തിനെതിരായ കുറ്റ പത്രവുമായി എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് വളയൽ സമരം നടക്കും

Post a Comment

Previous Post Next Post