താമരശ്ശേരി:"ക്ഷേമപെൻഷൻ കൈക്കൂലി അല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ്" കെഎസ്കെടിയു താമരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മാഭിമാന സംഗമവും 70 തോളം മുതിർന്ന പെൻഷൻ അംഗങ്ങളെ ആദരിക്കലും നടന്നു.
കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡൻറ് കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
കർഷകസംഘം മേഖലാ സെക്രട്ടറി കെ പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെഎസ്കെടിയു ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എ പി സജിത്,
കർഷകസംഘം ഏരിയ പ്രസിഡണ്ട് അരവിന്ദൻ മാസ്റ്റർ,കെ എസ് കെ ടി യു ഏരിയ ട്രഷറർ
സി കെ വേണുഗോപാൽ ,
കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗം എം വി സന്ദീവ്
തുടങ്ങിയവർ സംസാരിച്ചു.
മേഖലാ പ്രസിഡണ്ട് വി പി ഗോപി മാസ്റ്റർ സ്വാഗതവും
മേഖലാ സെക്രട്ടറി സി കെ സുധീഷ് നന്ദിയും പറഞ്ഞു.