താമരശ്ശേരി: യൂത്ത് കോൺഗ്രസ് നേതാവ് സജിതിനെ ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി, സ്റ്റേഷൻ കവാടത്തിൽ പ്രകടനം തടഞ്ഞു . പോലീസിൽ ക്രിനിനലുകൾക്ക് വളരാൻ ആഭ്യന്തര വകുപ്പ് ചെല്ലും ചിലവും കൊടുക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത്കൊണ്ട് കെ പി സി സി മെമ്പർ പി സി ഹബീബ് തമ്പി പറഞ്ഞു. എം പി സി ജംഷിദ് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കാവ്യ വി ആർ, അഷ്കർ അറയ്ക്കൽ കെ പി ജസീർ അലി തുടങ്ങിയവർ സംസാരിച്ചു.
റിയാസ്,രാജേഷ്,അഭിനന്ദ്,ശ്രീഗോവിന്ദ്,ഇർഷാദ്,നാസർ ,ഉവൈസ്,ശ്രീരാഗ്,സാബിത്ത്,സിദ്ധിഖ്, തുടങ്ങിയവർ നേതൃത്വം നൽകി