Trending

തൊഴിലുറപ്പ് തൊഴിലാളിയായ വയോധികന് മർദ്ദനമേറ്റ സംഭവം, കർശന നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി DYSP ക്ക് പരാതി നൽകി.

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായ തച്ചംപൊയിൽ സ്വദേശി മൊയ്തീൻകോയയെ തൊഴിലുറപ്പ് ജോലിക്കിടെ ഭൂ ഉടമ അബ്ദുൽ അസീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി താമരശ്ശേരി DYSP ക്ക് പരാതി നൽകി.

മൊയ്തീൻകോയ യെ മർദ്ദിച്ച പ്രതിക്കെതിരെ നേരത്തെ നിസാര വകുപ്പുകൾ ചുമത്തിയായിരുന്നു താമരശ്ശേരി പോലീസ് കേസെടുത്തത്, ഇതിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടനയായ NREGUW, CPI(M), DYFI, LDF തുടങ്ങിയ സംഘടനകളും മുന്നണിയും രംഗത്ത് വന്നിരുന്നു.

ബാഹ്യസമ്മർദ്ധങ്ങൾക്ക് വഴങ്ങാതെ പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ കൂട്ടി ചേർക്കണമെന്നും അല്ലാത്തപക്ഷം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നു സിപിഐ (എം) ഏരിയാ കമ്മിറ്റി അംഗം അരവിന്ദാക്ഷൻ മാസ്റ്റർ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post