Trending

പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് 10 പവൻ സ്വർണം തട്ടി; കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോഴിക്കോട്: പ്രണയം നടിച്ച് സ്ത്രീയിൽ നിന്ന് പത്ത് പവൻ സ്വർണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ ഷനീർ ആണ് പിടിയിലായത്.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീയെ പറ്റിച്ചാണ് പ്രതി സ്വർണം തട്ടിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതി നേരത്തെയും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നു


Post a Comment

Previous Post Next Post