ബാലുശ്ശേരി : 12.360 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ ബാലുശ്ശേരി പോലീസിൻ്റെ പിടിയിലായി. കോക്കല്ലൂർ കുറുവച്ചാലിൽ നാസറിൻ്റെ മകൻ മൻഷിദ് ,കുന്നത്തറ ഷാൻ മഹലിൽ മുഹമ്മദ് ഷനൂൻ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്.പി കെ ഇ ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് സ്ക്വാഡും, പേരാമ്പ്ര DySP എൻ സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് ടി പി യുടെ മേൽ നോട്ടത്തിൽ എസ് ഐ ഗ്രീഷ്മ പി എസിൻ്റെ നേതൃത്വത്തിൽ എ എസ് ഐ അബ്ദുൾ കരീം, മുഹമ്മദ് ഷമീർ ഇ കെ, ഫൈസൽ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് MDMA പിടികൂടിയത്.പ്രതികൾ സഞ്ചരിച്ച കാറിനെ പിൻതുടർന്നെത്തിയ പോലീസ് സംഘം, വാഹനം പരിശോധിച്ചതിലാണ് പ്രതികളിൽ നിന്നും 12.500 ഗ്രാം MDMA യും 7000 രൂപയും ,നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തത്.പ്രതികൾ ഉപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിക്ക് കൈമാറി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെന്നും പ്രതികളെ കോടതി റിമാൻ്റു ചെയ്തെന്നും ബാലുശേരി പോലീസ് അറിയിച്ചു.
ബാലുശ്ശേരിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 12.360 ഗ്രാം MDMA യും പണവുമായി രണ്ട് യുവാക്കൾ പിടിയിൽ.
byWeb Desk
•
0