ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരില്‍ ആണ് സംഭവം. ബിലാസ്പൂര്‍ ജില്ലയിലെ ബാലുഘട്ടില്‍ ഇന്നലെ വൈകിട്ട് മരോട്ടന്‍-കലൗള്‍ റൂട്ടില്‍ സഞ്ചരിക്കുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയെത്തുടര്‍ന്നാണ് അപകടമുണ്ടായത്.
കനത്ത മഴയെത്തുടര്‍ന്ന് ബസ്സിന് മുകളിലേക്ക് മലയിടുക്കില്‍ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം സംഭവിച്ചയുടന്‍ തന്നെ നാട്ടുകാര്‍ പൊലീസിലും മറ്റും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, അഗ്‌നിശമന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികള്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതും ബസ്സിനുള്ളില്‍ പരിക്കേറ്റ് കിടന്നിരുന്ന യാത്രക്കാരെ ആശുപത്രിയിലെത്തിയച്ചതും. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കുകയിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.