Trending

കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേരുടെ നില ഗുരുതരം

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. പേരാവൂര്‍ സ്വദേശിനി സിന്ധ്യയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. കുറവിലങ്ങാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ 50 ഓളം ആളുകളുണ്ടായിരുന്നു. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേസമയം, കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി സെന്തില്‍കുമാറാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരുക്ക്. ഛത്തീസ്ഗഡില്‍ നിന്നും ഇരുമ്പ് കമ്പിയുമായി കണ്ണൂരിലേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്

Post a Comment

Previous Post Next Post