പുതുപ്പാടി: കൈതപ്പൊയിലിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക പ്രദർശനം നടത്തിയ നരിക്കുനി സ്വദേശി പോലീസ് പിടിയിൽ.
കൈതപ്പൊയിലിൽ ആളൊയിഞ്ഞ ഭാഗത്ത് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ ആളാണ് തൻ്റെ ലൈഗിംക അവയവം പുറത്തിട്ട് വിദ്യാർത്ഥിനിയുടെ നേരെ പ്രദർശിപ്പിച്ചത്.
നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് അടുത്തിടെ ഗൃഹപ്രവേശനം നടത്തിയ ആളുടെ വീട് അറിയുമോ എന്ന് ചോദിച്ചു, വിദ്യാർത്ഥിനിക്ക് ആളെ അറിയില്ലാ എന്ന് അറിയിച്ചപ്പോൾ ഫോട്ടോ കാണിച്ചു തരാം എന്ന് പറഞ് സ്കൂട്ടർ റോഡരികിലേക്ക് നിർത്തി, തുടർന്ന് വിദ്യാർത്ഥിനി അടുത്ത് വന്നപ്പോൾ കൈയിൽ പിടിക്കുകയും, തൻ്റെ ലൈംഗിക അവയവം പുറത്തിട്ട് കുട്ടിയെ കാണിക്കുകയുമായിരുന്നു, കുട്ടിയുടെ പരാതിയിൽ താമരശ്ശേരി പോലീസ് പോക് സോ കേസ് റജിസ്റ്റർ ചെയ്തു,
CC tv കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ നരിക്കുനി സ്വദേശിയായ അസീസിനെ പോലീസ് പിടികൂടി.ഇയാൾ ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്. നേരത്തെ അസീസിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
പത്താം ക്ലാസിൽ പഠിക്കുന്ന 15 കാരിക്കാണ് ദുരനുഭവം.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.