താമരശ്ശേരി: ഫ്രഷ്ക്കട്ട് വിരുദ്ധ സമരത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ താമരശ്ശേരി എസ് എച്ച് ഒ സായൂജ് കുമാറിനെയും, എസ് ഐ വിഷ്ണുവിനെയും മർദ്ദിക്കുകയും ,മാരക ആയുധങ്ങളുമായി വഴി തടസ്സപ്പെടുത്തുകയും പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് കാണിച്ച് റജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായ താമരശ്ശേരി ചുണ്ടക്കുന്ന് ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.കേസിൽ ആകെ 321 പേർ പ്രതികളാണ്.DYFI ബ്ലോക്ക് സെക്രട്ടറി മഹ് റൂഫാണ് ഈ കേസിൽ ഒന്നാം പ്രതി.
ഫ്രഷ് ക്കട്ട്; അറസ്റ്റിലായ സമരസമിതി പ്രവർത്തകരെ റിമാൻ്റ് ചെയ്തു
byWeb Desk
•
0