Trending

നടവഴി കൊട്ടിയടച്ച തടിക്കഷണം നീക്കം ചെയ്തു, വയോധികന് ക്രൂര മർദ്ദനം.



കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പൻ (62) നെയാണ് അയൽക്കാരനായ നെല്ലിക്കുന്നേൽ ജോയ് ക്രൂരമായി തല്ലിച്ചതച്ചത്.

ജോയിയുടെ പറമ്പിൻ്റെ അതിരിനോട് ചേർന്ന് പതിറ്റാണ്ടുകളായി സമീപവാസികൾ ഉപയോഗിക്കുന്ന നടവഴിയുണ്ട്.
ഈവഴിയാണ് ജോയ് ഇന്ന് പകൽ കൊട്ടിയടച്ചത്.

കൂലിപ്പണിക്കാരനായ രാജപ്പൻ രാവിലെ ജോലിക്ക് പോകുംബോൾ വഴി അടച്ചിരുന്നില്ല, എന്നാൽ രാത്രി 9 മണിയോടെ വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് വഴി അടച്ചത് ശ്രദ്ധയിൽപ്പെട്ടത്, വഴി തടസ്സപ്പെടുത്തിയ മരക്കമ്പ് രാജപ്പൻ എടുത്ത് മാറ്റിയ അവസരത്തിലാണ് നീളമുള്ള തടിക്കഷണം ഉപയോഗിച്ച് ജോയ് രാജപ്പൻ്റെ തലക്ക് അടിച്ചത്.

തലക്ക് സാരമായി മുറിവേറ്റ്  രാജപ്പൻ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ വീട്ടുകാരും, സമീപവാസികളും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


Post a Comment

Previous Post Next Post