Trending

പൊറോട്ട വിൽപ്പനയുടെ മറവിൽ എംഡിഎംഎ കച്ചവടവും; യുവാവ് പിടിയിൽ

കോഴിക്കോട്: പൊറോട്ടോ വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ വിതരണം ചെയ്ത യുവാവ് പിടിയില്‍. 30 ഗ്രാം എംഡിഎംഎയുമായാണ് ഫ്രാൻസിസ് റോഡ് സ്വദേശി കെ.ടി അഫാമിനെ പിടികൂടിയത്.ഇയാളെ വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫ് സംഘവും കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് അഫാമിനെ പിടികൂടിയത്. വീട്ടില്‍ പൊറോട്ട നിര്‍മിച്ച് വില്‍പ്പന നടത്തുകയായിരുന്നു അഫാം..ഇതിനിടയിലാണ് എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.



Post a Comment

Previous Post Next Post