Trending

ലക്കിടിയിൽ വൻമയക്കുമരുന്ന് വേട്ട, യുവതിയടക്കം രണ്ടു പേർ പിടിയിൽ

 
കല്പറ്റ : വൈത്തിരി ലക്കിടി ഭാഗത്ത് കല്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ. ജിഷ്ണു ജി യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയെയും, യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ്. വി പി (42 ), തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എ. കെ (30 )എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വി കെ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൾ റഹീം എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post