എസ്.ഐ ആർ നടപ്പിലാക്കുമ്പോൾ വോട്ടവകാശം നിഷേധിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ബീഹാറിൽ 64 ലക്ഷം വോട്ടർമാരെ എസ്.ഐ.ആർ നടപ്പിലാക്കിയപ്പോൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയതിനാൽ കേരളത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി കൊടുവള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ടുമാരുടെ കൺവൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ നിന്നും യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കിയ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തുകയും നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.ഡി.സി സി.പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.എം.കെ.രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. എ ഐ സി സി സെക്രട്ടറി മൻസൂർ അലിഖാൻ, പി.സി ഹബീബ് തമ്പി, ആദം മുൽസി,എ അരവിന്ദൻ, പി.പി. കുഞ്ഞായിൻ,പി.ഗിരീഷ് കുമാർ, സി.ടി.ഭരതൻ, എം.എം വിജയകുമാർ,ശശീന്ദ്രൻ നരിക്കുനി, തുടങ്ങിയവർ സംസാരിച്ചു.വാർഡ് പ്രസിഡണ്ടുമാരിൽ നിന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും നടത്തി.