Trending

ഫ്രഷ്ക്കട്ട് വിരുദ്ധ സമരസമിതി പ്രവർത്തകരെ അറസ്റ്റു ചെയ്തു, താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം.

താമരശ്ശേരി: ഫ്രഷ്ക്കട്ട് വിരുദ്ധ സമരത്തിൽ പങ്കടുത്ത രണ്ടു പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിൽ സമരസമിതി യുടെ നേതൃത്വത്തിൽ  പ്രതിഷേധം നടന്നു, മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ, സൈനുൽ ആബിദീൻ തങ്ങൾ, ഡിവൈഎഫ്ഐ നേതാവ് മെഹറൂഫ്  തുടങ്ങി നിരവധി പേർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.  


കഴിഞ്ഞ മാസം ഇരുപതാം തിയ്യതി രാത്രി പതിനൊന്നരമണിക്ക് അമ്പായത്തോട് ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിൽ അന്യായമായി സംഘം ചേർന്ന് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പ്ലാൻറ് മാനേജരായ ശാലു എന്നയാളെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിലെ ഉപകരണങ്ങളും സാധനങ്ങളും അടിച്ചു തകർത്ത് 30,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നും , ഗൂഢാലോചന നടത്തിയെന്നും കാണിച്ച് പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.മുജീബ്, ഷരീഫ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്
കേസിൽ ആകെ 22 പ്രതികളാണ് ഉള്ളത്. നിഖിൽ തോമസ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

എന്നാൽ ഫാക്ടറിയുടെ മുന്നിൽ യാതൊരു വിധ അക്രമസംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും തങ്ങൾക്കെതിരെ ചുമത്തിയത് കള്ള കേസാണെന്നും, ഇതിനെ നിയമപരമായി നേരിടുന്നതിനൊപ്പം സമരം കൂടുതൽ ശക്തമാക്കുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.


 

Post a Comment

Previous Post Next Post