Trending

ഫ്രഷ് കട്ട് സമരം: ഹൈക്കോടതി സിറ്റിംഗ് ജഡ്ജിൻ്റെ നേതൃത്വത്തിൽ ജുഡീഷൽ അന്വേഷണം നടത്തണം'.യു.ഡി എഫ്




താമരശ്ശേരി: ഫ്രഷ് കട്ട് സമരം പോലീസ് വേട്ട അവസാനിപ്പിക്കണമെന്നും നിരപരാധികളായ സമര നേതാക്കളെ ജയിലിലടച്ച് ജനാധിപത്യ സമരം അട്ടിമറിക്കാൻ അനുവദിക്കുകയില്ലെന്നും യു.ഡി എഫ്  സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു സംസാരിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ അധ്യക്ഷത വഹിച്ചു.മുൻ എം.എൽ എ വി.എം ഉമ്മർ മാസ്റ്റർ, ടി.ടി ഇസ്മായിൽ, കെ.കെ.എ ഖാദർ, സി.ടി.ഭരതൻ, സി.കെ.കാസിം, ,പി .പി .കുഞ്ഞായിൻ, എ.പി.മജീദ് മാസ്റ്റർ പി.ഗിരീഷ് കുമാർ, സൈനുൽ ആബിദീൻ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ അലക്സ് തോമസ് ചെമ്പകശ്ശേരി, പ്രേംജി ജയിംസ്, കരുണാകരൻ മാസ്റ്റർ, വെള്ളറ അബ്ദു ജില്ലാ പഞ്ചായത്ത് മെമ്പർമാരായ നാസർ എസ്റ്റേറ്റ് മുക്ക്, ശറഫുന്നിസ്സ ടീച്ചർ, റംഷീ ന നരിക്കുനി , അംബിക മംഗലത്ത്, പി.എസ് മുഹമ്മദലി, പി.ടി.മുഹമ്മദ് ബാപ്പു, എം.നസീഫ്, നവാസ് ഈർപ്പോണ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post