Trending

ഷാഫി പറമ്പിലിന് മർദ്ദനം; താമരശ്ശേരിയിൽ യു ഡി എഫ് പ്രതിഷേധം.



താമരശ്ശേരി:ഷാഫി പറമ്പിൽ എം.പിയെയും യു ഡി എഫ് നേതാക്കളെയും മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി പഞ്ചായത്ത് യു.ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ ഉൽഘാടനം ചെയ്തു. യു.ഡിഫ് ചെയർമാൻ പി.ടി.മുഹമ്മദ് ബാപ്പു അധ്യക്ഷത വഹിച്ചു. കെ പി സി .സി മെമ്പർ പി.സി ഹബീബ് തമ്പി ,'ടി ആർഒ കുട്ടൻ മാസ്റ്റർ '  പി.ഗിരീഷ് കുമാർ, പി.പി.ഗഫൂർ,എം.സി നാസിമുദ്ദീൻ, എം.ടി അയ്യൂബ് ഖാൻ ,നവാസ് ഈർപ്പോണ, ജെടി അബ്ദുറഹിമാൻ സമദ് കോരങ്ങാട് തുടങ്ങിയവർ സംസാരിച്ചു.പ്രകടനത്തിന്  സി.മുഹ്സിൻ, എ.പി മൂസ്സ, സത്താർ പള്ളിപ്പുറം, നോനി ഷൗക്കത്ത്, മഞ്ചിത കുറ്റ്യാക്കിൽ, കെ.പി കൃഷ്ണൻ, ചിന്നമ്മ ജോർജ്,ഖദീജ സത്താർ, കാവ്യ, വി ആർ, രാജേഷ് കോരങ്ങാട്, വി.കെ.കബീർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post