പുതുപ്പാടി: ഈങ്ങാപ്പുഴ പുറ്റേൻകുന്ന് ഉന്നതിയിൽ താമസിക്കുന്ന ഖദീജയുടെ ദുരാവസ്ഥയാണിത്. രണ്ടു പെൺമക്കളും ഒരാൺകുട്ടിയുമാണ് ഖദീജക്ക് ഉള്ളത്.
മകൻ മലപ്പുറത്ത് റബർ ടാപ്പിംഗ് തൊഴിൽ ചെയ്തു വരുന്ന മകൻ്റെ കുടുബം തെറ്റില്ലാത്ത സാമ്പത്തിക സ്ഥിതിയിലാണ്,ഒരു മകൾ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ താമസിക്കുന്നു 20 വർഷമായി മാതാവിനെ കാണാൻ പോലും എത്തിയിട്ടില്ല, ഇളയ മകൾ കൈതപ്പൊയിലിന് സമീപം ഹോട്ടൽ നടത്തുന്നു, ഇവർ മാത്രമാണ് ഇടക്ക് തിരിഞ്ഞു നോക്കുന്നത്.
മാധ്യമപ്രവർത്തകർ വീട്ടിൽ എത്തുമ്പോൾ കണ്ട കാഴ്ച ഏറെ വേദനാജനകമാണ്, വാതിൽ പുറത്ത് നിന്നും കയറുകൊണ്ട് കെട്ടി ബന്ധിച്ചിരിക്കുന്നു, കട്ടിലിൽ ഉടുതുണിയില്ലാതെ 80 വയസ്സ് പിന്നിട്ട ഖദീജ, നിലമാകെ മൂത്രം, ബക്കറ്റിൽ മലം.മുറിയിൽ കസേരയിൽ ഇരുന്നാണ് ഖദീജ മലമൂത്ര വിസർജ്ജനം നടന്നുന്നത്.നേരത്തിന് ഭക്ഷണം കഴി
ക്കാത്തതിനാൽ ശരീരമാകെ ശുഷ്കിച്ചിരിക്കുന്നു. ഭക്ഷണം ആര് എത്തിച്ചു തരും എന്ന ചോദ്യത്തിന് "പടച്ചോൻ തരും " എന്ന ഒറ്റ ഉത്തരം. വാതിലും ജനലും അടച്ചു പൂട്ടിയതിനാൽ അയൽക്കാർക്കും ഒന്നും നൽകാൻ സാധിക്കുന്നില്ല.
ഇവരെ എത്രയും പെട്ടന്ന് ഏതെങ്കിലും അഭയകേന്ദ്രത്തിൽ എത്തിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
എന്നാൽ തൻ്റെ പ്രാരാപ്ദങ്ങൾക്ക് ഇടയാലും മാതാവിന് ഭക്ഷണം എത്തിക്കാറുണ്ടെന്നും, വീട് വൃത്തിയാക്കാൻ എത്താറുണ്ടെന്നും കൈതപ്പൊയിലിന് സമീപം ഹോട്ടൽ നടന്നുന്ന മകൾ പറഞ്ഞു.
ഖദീജയെ അഭയകേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് ലീഗൽ സർവീസ് സൊസൈറ്റി വളണ്ടിയർ സലീന പറഞ്ഞു.