താമരശ്ശേരി:സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നത് സാമൂഹിക ഉത്തരവാദിത്വമണെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.
പീപ്പിൾസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
ജില്ലയുടെ മലയോര തീരദേശ മേഖലകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന
സീ-റൈസ് കമ്യൂ
ണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപനം കട്ടിപ്പാറയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങൾക്കും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ വേണ്ടി ക്രിയാത്മകമായി പ്രയത്നിച്ചാൽ മാത്രമേ സാമൂഹ്യ നീതി നടപ്പിലാവുകയുള്ളൂ . ദുർബലരുടെ ആരോഗ്യ- വിദ്യാഭ്യാസ- മാനസിക തലങ്ങളിലുള്ള വികാസം പരമപ്രധാനമാണെന്നും അതിനുള്ള അനുകൂല സാഹചര്യം ഒരുക്കാൻ ശാസ്ത്രീയവും കാലോചിതവുമായ ഇടപെടൽ അത്യവശ്യ മാണെന്നും ഇതിൻ്റെ ഭാഗമായുള്ള പദ്ധതികളാണ് ജനകീയ പിന്തുണയോടെ നടപ്പാക്കുന്ന
സീ-റൈസ് കമ്യൂ
ണിറ്റി എംപവർമെൻ്റ് പ്രൊജക്ട് എന്നും
അദ്ദേഹം പറഞ്ഞു.
സീ റൈസ് ലോഗോ പ്രകാശനം അഡ്വ. പി ടി എ റഹിം എം എൽ എ നിർവഹിച്ചു.
പീപ്പിൾസ്ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി
അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അശ്റഫ് , കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, കനിവ് ട്രസ്റ്റ് ചെയർമാൻ വി.പി ബശീർ, വാർഡ് മെമ്പർമാരായ ടി പി മുഹമ്മദ് ഷാഹിം ,ജിൻസി തോമസ്, സൈനബനാസർ, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡണ്ട് ടി. കെ മാധവൻ, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം ജില്ല പ്രസിഡണ്ട് സുഹറ മൻസൂർ, എസ്. ഐ. ഒ ജില്ലാ പ്രസിഡണ്ട് ഷഫാഖ് കക്കോടി,എം.എ യൂസുഫ് ഹാജി, ടി. മുഹമ്മദ് ശരീഫ്, കെ.അബ്ദുല്ല സി. റൈസ് ജില്ലാ ചെയർമാൻ ആർ.കെ. അബ്ദുൽ മജീദ് സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട് ഉമർ അഹ്മദ് നന്ദിയും പറഞ്ഞു.
കട്ടിപ്പാറയിൽ
പീപ്പിൾസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
സീ-റൈസ് കമ്യൂ
ണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രഖ്യാപനം ജമാ അത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവ്വഹിക്കുന്നു