താമരശ്ശേരിയിൽ ഒൻപത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കു നേരെ നടന്ന ആക്രമം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയരക്ടർക്ക് നൽകിയ റിപ്പോർട്ടിനൊപ്പമാണ് പരിശോധനാ ഫലത്തിൻ്റെ രേഖകൾ സമർപ്പിച്ചത്. തൻ്റെ മകൾ മരണപ്പെട്ടത് അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ല, ആശുപത്രിയിലെ ഡോക്ടറുടെ വീഴ്ച മൂലമാണ് എന്നാരോപിച്ചായിരുന്നു മരണപ്പെട്ട അയനയുടെ പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയിൽ വെച്ച് ഡോക്ടർ വിപിൻ്റെ തലക്ക് കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്.
താമരശ്ശേരിയിൽ ഒൻപത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം
byWeb Desk
•
0