കഴിഞ്ഞ ദിവസമാണ് നേതൃത്വം പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത്.
പി.എസ് മുഹമ്മദലി (പ്രസിഡന്റ്), പി.ടി മു ഹമ്മദ് ബാപ്പു (വർക്കിംഗ് പ്രസിഡൻ്റ്), എ.കെ കൗസർ മാ സ്റ്റർ (ജനറൽ സെക്രട്ടറി), ജെ.ടി അബ്ദുറഹിമാൻ (ട്രഷറർ), എൻ.പി മുഹമ്മദലി മാസ്റ്റർ, പി.പി അബ്ദുൽ ഗഫൂർ, എം.പി സെയ്ദ്, മുഹമ്മദ് എം, എ.കെ അബ്ബാസ് (വൈസ് പ്രസിഡന്റ്), എ.പി ഹംസ, സുബൈർ വേഴ്‌പൂർ, ഷംസീർ എടവലം, മുഹ മ്മദ് തച്ചറക്കൽ, ഷൗക്കത്തലി കെ.കെ (സെക്രട്ടറി). (ഒഴിവുവന്ന കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കെ.വി മുഹമ്മദിനെയും ജില്ലാ പ്രവർത്തക സമിതി അം ഗമായി ഹാഫിസ് റഹ്‌മാനെയുമാണ് നിയമിച്ചത്.
താമരശ്ശേരിയിലെ മുസ്ലീം ലീഗിലെ വിഭാഗിയ പ്രവർത്തനങ്ങളെ തുടർന്ന് ജനാധിപത്യ രീതിയിൽ നിലവിൽ വന്നിരുന്ന പി.പി ഹാഫിസ് റഹ്മാൻ പ്രസിസൻറും, എം.സുൽഫിക്കർ ജനറൽ സെക്രട്ടറിയുമായ പഞ്ചായത്ത് കമ്മിറ്റി പിരിച്ച് വിട്ടതിനെ തുടർന്ന്
സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ പഞ്ചായത്ത് കമ്മിറ്റിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെയാണ് അതൃപ്തി ഉയരുന്നത്.
ചരിത്രത്തിലാദ്യമായി വർക്കിംഗ് പ്രസിഡൻ്റ് എന്ന പുതിയ പദവി നൽകി കൊണ്ട് മണ്ഡലം കമ്മിറ്റിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒരു വിഭാഗത്തിൻ്റെ പ്രതിനിധിയെ നിയമിച്ചത്.
ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്.
നേരത്തെ കമ്മിറ്റിയുടെ പ്രസിഡൻറ് സ്ഥാനത്ത് നിയമിക്കാനുള്ള നീക്കം ഒരു വിഭാഗം പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച ആളെയാണ് വർക്കിംഗ് പ്രസിഡൻ്റായി നിയമിച്ചത്.
തദ്ദേശ തെരെഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയ സന്ദർഭത്തിൽ ലീഗിൽ ഉടലെടുത്ത പ്രതിസന്ധിയിൽ കോൺഗ്രസ് നേതൃത്വത്തെയും ആശങ്കയിലാക്കുന്നുണ്ട്.
യു.ഡി.എഫ് ഭരിക്കുന്ന സമീപ പഞ്ചായത്തുകളിലെയും മുന്നണിയുടെ നേതൃത്വത്തിൽ വികസന സന്ദേശ യാത്രകൾ സംഘടിപ്പിച്ചപ്പോഴും താമരശ്ശേരിയിൽ ലീഗിലെ തർക്കം കാരണം നടത്താൻ സാധിച്ചിട്ടില്ല.
പുതിയ കമ്മിറ്റിയിൽ ഉൾപെടുത്തിയ ഭാരവാഹികളിൽ പാർട്ടിയിൽ പ്രവർത്തന പാരമ്പര്യമോ പോഷക സംഘടനാ ഭാരവാഹിത്യത്തിലോ മറ്റോ പ്രവർത്തിച്ച് പരിചയമില്ലാത്തയാളുകളെ ചില നേതാക്കളുടെ വ്യക്തിതാൽപര്യം മാത്രം മാനദണ്ഡമാക്കി ഉൾപെടുത്തിയതാണെന്നും ആക്ഷേപവും നിലവിലുണ്ട്. ജനാധിപത്യ പാർട്ടികളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്, എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരെയും ഒരുമിച്ച് നയിക്കാൻ നിലവിലെ മണ്ഡലം കമ്മിറ്റിക്ക് സാധിക്കുന്നില്ല എന്നും നേതൃത്വം ഒരു വിഭാഗത്തിൻ്റെ മാത്രം സംരക്ഷകരാണെന്നുമുള്ള പൊതുവികാരമാണ് ഒരു വിഭാഗം പ്രവർത്തകരിൽ ഉള്ളത്.