Trending

ഫ്രഷ് കട്ട് കോഴി മാലിന്യ പ്ലാന്റ് :ദുരിതബാ ധിതർക്ക് പിന്തുണയുമായി വിമൻ ജസ്റ്റിസ്

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ കോഴി മാലിന്യ സംസ്കരണ കേന്ദ്രമായ 'ഫ്രഷ് കട്ട്' സ്ഥാപനത്തിനെതിരെ നടന്ന ജനകീയ സമരത്തിന് പിന്നാലെ പ്രദേശവാസികൾക്കെതിരെ പോലീസ് നടത്തുന്ന അകാരണമായ വേട്ടയാടലിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് നടപടി മൂലം പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഭീകരമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്


 .
കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ച സമരത്തെ തുടർന്ന് പോലീസ് തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട പുരുഷന്മാരെ അന്വേഷിച്ച് പോലീസ് വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
അർദ്ധരാത്രിയിൽ പോലും വീടുകളിലെത്തി വാതിലുകളും ജനലുകളും തട്ടി ശബ്ദമുണ്ടാക്കിയും കാളിങ് ബെൽ നിർത്താതെ അടിച്ചും പുരുഷന്മാർ ഇല്ലാത്ത വീടുകളിലെ സ്ത്രീകളെ ഭയപ്പെടുത്തുന്ന നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വൈര്യജീവിതം ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥരുടെ ഇത്തരം നീതിരഹിതമായ നടപടി അപലപനീയമാണ്.

"കോവിഡ് കാലം പോലും ഞങ്ങൾ പ്രയാസമില്ലാതെ കടന്നുപോയിട്ടുണ്ട്, അതിലും മോശമായ അവസ്ഥയാണ് ഇപ്പോൾ അനുഭവിക്കുന്നത്. കൂലിവേല ചെയ്ത് ജീവിക്കുന്ന പുരുഷന്മാരൊന്നും പ്രദേശത്തെ വീടുകളിൽ ഇല്ല. അവരെവിടെയെന്ന് പോലും അറിയില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല."  പ്രദേശവാസികളായ സ്ത്രീകൾ പ്രതികരിച്ചു.
ഒരു മരണം പോലും ഈ പ്രദേശത്ത് നടക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ്. കാരണം മയ്യത്ത് കട്ടിൽ കാല് പിടിക്കാൻ പോലും ഒരാളില്ലാത്ത അവസ്ഥയാണ്. ഭക്ഷണ കാര്യത്തിൽ പോലും പ്രദേശവാസികൾക്ക് പ്രയാസം അനുഭവിക്കുന്നുണ്ട്. സമരത്തിൽ പങ്കെടുക്കാത്തവരുടെ വീടുകൾ പോലും വളഞ്ഞ് പോലീസ് തിരച്ചിൽ നടത്തുന്നുവെന്നും നാട്ടുകാർ പരാതിപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാന സമിതി അംഗം സുബൈദ കക്കോടി, ജില്ലാ ജനറൽ സെക്രട്ടറി ഷമീന നല്ലളം, സഫിയ ടീച്ചർ, ഇ.എൻ. നദീറ, സഫീറ കൊടിയത്തൂർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്




Post a Comment

Previous Post Next Post