താമരശ്ശേരി: ഫ്രഷ്ക്കട്ട് ഫാക്ടറിയോട് ചേർന്ന കരിമ്പാലൻകുന്ന് ഭാഗത്തെ കൊച്ചു കുട്ടികൾ പഠിക്കുന്ന ഇരൂട് എൽ പി സ്കൂളിൽ വിദ്യാർത്ഥികളില്ല, KG ,LP വിഭാഗങ്ങളിലായി 60 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്, എന്നാൽ കഴിഞ്ഞ ദിവസം നടന്ന സമരത്തിന് ശേഷം സ്കൂളിൽ എത്തുന്നത് അഞ്ചോ, ആറോ കുട്ടികൾ മാത്രം.
രാപ്പകൽ പോലീസുകാർ വീടുകൾ തോറും കയറി ഇറങ്ങുന്നതിനാൽ
വീട്ടിൽ നിന്നും പുറത്തിറങ്ങാനുള്ള ഭയം മൂലം കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറാവുന്നില്ല എന്നാണ് വീട്ടുകാരും, അധ്യാപകരും പറയുന്നത്.
ഏതു സമയത്തും പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുകയാണ്, കുട്ടികളെ തടഞ്ഞു നിർത്തി പോലും ഫോട്ടോകൾ കാണിച്ച് ആളുകളെ തിരക്കുന്നതായി പറയുന്നു.കൂടാതെ തങ്ങളുടെ അച്ചനും, സഹോദരങ്ങളും എവിടെയാണെന്ന് പോലും പലർക്കും അറിയില്ല.
ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്.വീടുകളിൽ ഭക്ഷ്യ കിറ്റുകൾ സുമനസ്സുകൾ എത്തിച്ചു കൊടുക്കുകയാണ്. ഫാക്ടറി യോട് ചേർന്നുള്ള കരിമ്പാലക്കുന്ന് ഭാഗത്തു മാത്രം 350 ഓളം കുടുംബങ്ങൾ വസിക്കുന്നുണ്ട്, കൂടത്തായി, അമ്പലമുക്ക്, കുടുക്കിൽ ഉമ്മരം എന്നീ സ്ഥലങ്ങിലായി 3000ത്തിൽ അധികം കുടുംബങ്ങൾ വസിക്കുന്നുണ്ട്. ഈ പ്രദേശത്തുകാരാണ് സമര രംഗത്ത് ഉണ്ടായിരുന്നത്, അതിനാൽ തന്നെ ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്.