Trending

ഫ്രഷ്ക്കട്ടിൽ ഇന്നലെ നടന്നതെന്ത്?



ഫ്രഷ്ക്കട്ടിന് സമീപം സമരസമിതി അനശ്ചിത കാല രാപ്പകൽ സമരം പ്രഖ്യാപിക്കുന്നു.

രാവിലെ 9 മണിയോടെ പ്രവർത്തകർ എത്തുന്നു,

9.30 ഓടെ പിരിഞ്ഞ് പോകാനായി ബാനർ പോലീസ് ബാനർ ഉയർത്തുന്നു.

10 മണിയോടെ DYSP യുടെ നേതൃത്വത്തിൽ അറസ്റ്റുനുള്ള നീക്കം നടത്തുന്നു, ഇതിനെ എതിർത്ത് പ്രവർത്തകർ റോഡിൽ നിന്നും തോട്ടത്തിലേക്ക് മാറി നിൽക്കുന്നു, പോലീസ് നടപടി സ്വീകരിക്കാതെ മാറി നിൽക്കുന്നു. പ്രവർത്തകർ മുദ്രാവാക്യം മുഴക്കി റോഡിൻ്റെ ഓരത്ത് സംഘടിച്ചു നിൽക്കുന്നു.

12.30 ഓടെ റോഡിൽ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങുന്നു. മൂന്നുമണിയോടെ ഭക്ഷണം കഴിക്കൽ പൂർത്തിയായി സമരക്കാർ മുദ്രാവാക്യം വിളി തുടങ്ങുന്നു.

മൂന്നരയോടെ ഫ്രഷ് ‌ക്കട്ട് വാഹനം ഫാക്ടറിയിലേക്ക് വരുന്നു, ഇതു തടയാൻ ചില പ്രവർത്തകർ റോഡിൽ കിടക്കുന്നു.

പോലീസും, പ്രവർത്തകരും വാക്കേറ്റം നടക്കുന്നു, 4 മണിയോടെ വാഹനം മുന്നോട്ട് എടുത്തപ്പോൾ വാഹനത്തിൻ്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുന്നു. താമരശ്ശേരി സി ഐ അടക്കം നിരവധി പേർക്ക് സാരമായി പരുക്കേൽക്കുന്നു.

തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നു. സമരക്കാരുടെ സമീപത്തായി പൊട്ടിയ ഷെലിൽ നിന്നും വാതകം പരന്ന് പ്രായമായവർക്കും, കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു.

ഇതേ തുടർന്ന് സമരക്കാർ പോലീസിനു നേരെ തിരിയുന്നു, ഏറെ നേരം തർക്കം നിലനിൽക്കുന്നു. അതിനിടെയിൽ ഒരു സ്ത്രീ കുഴഞ്ഞുവീഴുന്നു, ഇവരെ കൊണ്ടുപോകാനായി ആബുലൻസ് എത്തി സ്‌ട്രക്‌ചറുമായി ഏതാനും പേർ ഒരു പേർ ഓടവരുന്നു, ഈ സമയം സ്ഥലത്തെത്തിയ റൂറൽ എസ്പി ലാത്തിച്ചാർജ്ജിനായി മുന്നോട്ടു നീങ്ങുന്നു, സ്ട്രച്ചർ അടക്കം തട്ടി മാറ്റുന്നു. തുടർന്ന് സമരക്കാരെ പോലീസ് നേരിടുന്നു, അതേസമയം തന്നെ പോലീസിനു നേരെ തുരു തുരാ കല്ലെറിയുന്നു, പോലീസ് കണ്ണീർവാതകം പല തവണ പ്രയോഗിക്കുന്നു. കൂട്ടം കൂടിയ സമരക്കാരെ ഓടിക്കുന്നു, ഇതിനിടെ റൂറൽ എസ്പി അടക്കം നിരവധി പേർക്ക് സാരമായി പരുക്കേൽക്കുന്നു.
ഫ്രഷ് കട്ട് റോഡിലൂടെ ഒരു സംഘം ഫാക്ടറിയിലേക്ക് ഓടുന്നു.
പിന്നീട് ഫാക്ടറിയിൽ നിന്നും പുക ഉയരുന്നു, ഫാക്ടറിക്കും, വാഹനങ്ങൾക്കും തീ കൊളുത്തിയതായി അറിയുന്നു, തുടന്ന് മുക്കത്ത് നിന്നും പുറപ്പെട്ട ഫയർ ഫോഴ്സ് വാഹനം അമ്പലമുക്കിൽ വെച്ച് ആളുകൾ തടഞ്ഞതായി പോലീസിന് വിവരം ലഭിക്കുന്നു, പോലീസ് സ്ഥലത്തെത്തിയതിനു ശേഷം ഫയർവാഹങ്ങൾ പുറപ്പെടുന്നു. ഇതിനിടെ ഫ്രഷ് കട്ട് വാഹനങ്ങൾ കത്തി ചാമ്പലാവുന്നു.
പിന്നീട് ഉത്തരമേഖല ഐജിയതിഷ് ചന്ദ്ര താമരശ്ശേരിയിൽ എത്തുന്നു, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പോലീസ് താമരശ്ശേരിയിൽ എത്തി സമരസമിതി പ്രവർത്തകരെ തേടി വീടുകൾ കയറുന്നു.

ഇതാണ് സംഭവങ്ങളുടെ ചുരുക്കം.

Post a Comment

Previous Post Next Post