Trending

പിഎം ശ്രീ ആരംഭിച്ച ഉടൻ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിച്ചവയുടെ എണ്ണം നാല്: കർണാടകയിൽ ബിജെപി ഒപ്പിട്ടു, കോൺഗ്രസ് പുതുക്കി; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെ അടിമുടി എതിർക്കുന്ന കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടും ആരോപണങ്ങളും എത്ര മാത്രം പൊള്ളയാണെന്ന് തെളിയിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. 2022 ഇൽ ആരംഭിച്ച കേന്ദ്ര പദ്ധതിയായ പിഎം ശ്രീയിൽ ആ വർഷവും അതിനടുത്ത വര്ഷവുമായി ഒപ്പിട്ട കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലെന്ന് വ്യക്തമാക്കുന്ന പോസ്റ്റാണ് വൈറലായത്.

2022 ഒക്ടോബർ 27 ന് രാജസ്ഥാനും 2023 ജനുവരി 10 ഛത്തീസ്‌ഗഡും പിഎം ശ്രീയിൽ ഒപ്പുവെച്ചതായും അന്നൊക്കെ ഈ സംസ്ഥാനങ്ങൾ ഭരിക്കുന്നത് കോൺഗ്രസ് ആണെന്നും ജിതിൻ ഗോപാലകൃഷ്ണൻ തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അന്നും ഇന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഹിമാചൽ പ്രദേശ് 2023 ൽ തന്നെ പിഎം ശ്രീയിൽ ഒപ്പുവെച്ചിട്ടുണ്ട്. കർണാടക 2022 ഒക്ടോബർ 27 ന് പദ്ധതിയുടെ ഭാഗമായത്.
അന്ന് ബിജെപി സർക്കാർ ആയിരുന്നു അധികാരത്തിലെങ്കിലും പിഎം ശ്രീ ഔദ്യോഗികമായി ആരംഭിക്കുന്നത് കോൺഗ്രസ് ഭരണത്തിലുള്ളപ്പോ‍ഴാണ്. പിന്നീടുള്ള വർഷങ്ങളിൽ പിഎം ശ്രീ പദ്ധതി പുതുക്കിയതും കോൺഗ്രസ് സർക്കാരാണെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. തെലങ്കാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2023 ഡിസംബറിൽ. അന്നും ഇന്നും സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസാണ്. എസ്എസ്എ ഫണ്ട് ലഭിക്കാനുള്ള അടിസ്ഥാന മാനദണ്ഡം പിഎം ശ്രീയിലെ പങ്കാളിത്തമാണെന്ന സാഹചര്യമില്ലാത്തപ്പോഴാണ് കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയിൽ ചേർന്നതെന്നും ശ്രദ്ധേയം.

ഫേസബുക്ക് പോസ്റ്റ് വായിക്കാം:

പിഎം ശ്രീ പദ്ധതി ആരംഭിക്കുന്നത് 2022-ലാണ്.

രാജസ്ഥാൻ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2022 ഒക്ടോബർ 27 ന്. അന്ന് സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്.

ഛത്തീസ്‌ഗഡ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2023 ജനുവരി 10 ന്. അന്ന് സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്.

ഹിമാചൽ പ്രദേശ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2023 ൽ. അന്നും ഇന്നും സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്.

കർണാടക പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2022 ഒക്ടോബർ 27 ന്.

അന്നു ഭരണത്തിൽ ബിജെപി ആണെങ്കിലും 2023 മെയ് മുതൽ സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്. പിഎം ശ്രീ പദ്ധതി കർണാടകയിൽ ഔദ്യോഗികമായി ആരംഭിക്കുന്നത് കോൺഗ്രസ്സ് ഭരണത്തിൽ. പിന്നീടുള്ള വർഷങ്ങളിൽ പിഎം ശ്രീ പദ്ധതി പുതുക്കിയതും കോൺഗ്രസ്സ് സർക്കാർ.

തെലങ്കാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2023 ഡിസംബറിൽ. അന്നും ഇന്നും സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്.

SSA ഫണ്ട് ലഭിക്കാനുള്ള അടിസ്ഥാന മാനദണ്ഡം പിഎം ശ്രീയിലെ പങ്കാളിത്തമാണെന്ന സാഹചര്യമില്ലാത്തപ്പോഴാണ് കോൺഗ്രസ്സ് സർക്കാരുകൾ പിഎം ശ്രീയിൽ ചേർന്നത്



Post a Comment

Previous Post Next Post