Trending

ലോഡുമായി എത്തിയ ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതായി പരാതി.



താമരശ്ശേരി: അടിവാരം നൂറാംതോട് വെച്ചാണ് ലോറി ഡ്രൈവർക്ക് ക്രൂരമായി മർദ്ദനമേറ്റത്.
മൈസൂരിൽ നിന്നും നൂറാം തോട്ടിലെ വീട്ടിലേക്ക് നിലത്ത് പാകുന്നതിനായിട്ടുള്ള ടൈൽസ് കയറ്റിവന്ന ലോറിയുടെ ഡ്രൈവർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെമീർ ഷാജഹാനാണ് പരുക്കേറ്റത്. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.

ലോറിയിൽ നിന്നും വീട്ടിൽ എത്തിക്കുന്നതിനായി ടൈലുകൾ മറ്റൊരു പിക്കപ്പ് വാനിലേക്ക് കയറ്റുമ്പോൾ  പിക്കപ്പിൽ ഇറക്കി വെച്ച ടൈലുകൾ അട്ടിമറിഞ്ഞ് ഏതാനും ടൈലുകൾ പൊട്ടാൻ ഇടയായി. ഇറക്കി വെച്ചവരുടെ അശ്രദ്ധ കാരണമാണ് ടൈലുകൾ പൊട്ടിയത്, ലോറി ഡ്രൈവർ ഇത് ചോദ്യം ചെയ്തിരുന്നു, ഈ അവസരത്തിൽ അവിടെയുണ്ടായിരുന്ന  ജമാൽ എന്നയാളും കൂടെയുണ്ടായിരുന്ന എട്ടോളം പേരും ചേർന്നാണ് മർദ്ദിച്ചത് എന്നാണ് പര
ക്കേറ്റ ഷമീർ പറയുന്നത്,
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകി


Post a Comment

Previous Post Next Post