പുതുപ്പാടി :വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെസ്റ്റ് പുതുപ്പാടി കോട്ടകുന്നുമ്മൽ മൊയ്തീൻ (61) മരണപ്പെട്ടു.കഴിഞ്ഞ ഞായറാഴ്ച വെസ്റ്റ് കൈതപ്പൊയിലിൽ വെച്ചായിരുന്നു അപകടം. , നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ ഗുഡ്സ് ഓട്ടോ ബൈക്കിൽ ഇടിച്ച് ബൈക്കിൻ്റെ പിന്നിൽ ഇരിക്കുകയായിരുന്ന മൊയ്തീൻ നിലത്ത് വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.