താമരശ്ശേരി: ചികിത്സക്കായി എത്തുന്ന രോഗികളെപ്പോലെ, ചികിത്സിക്കുന്ന ഡോക്ടർമാർക്കും രക്ഷയില്ലാത്ത ഇടമായി കേരളം മാറിയെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.പ്രവീൺ കുമാർ പറഞ്ഞു.
ആശുപത്രികളിൽ സർക്കാർ അടിയന്തിരമായി സുരക്ഷ ഒരുക്കുകയും, പരുക്കേറ്റ ഡോക്ടറുടെ ചികിത്സാ ചിലവ് വഹിക്കുകയും വേണമെന്നും പ്രവീൺ കുമാർ പറഞ്ഞു, താമരശ്ശേരി ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം ടി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.