Trending

100 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് താമരശ്ശേരി സ്വദേശിക്ക് കുത്തേറ്റു

താമരശ്ശേരി: 100 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് താമരശ്ശേരി സ്വദേശിക്ക്  കുത്തേറ്റു.  പുതുപ്പാടിയിലാണ് സംഭവം. താമരശ്ശേരി കെടവൂർ പൊടിപ്പിൽ രമേശനാണ് കുത്തേറ്റത്. കുത്തേറ്റ് പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്‍റെ ജോലിചെയ്യുന്ന ബന്ധുവും ഇയാളുടെ മരുമകനും ചേർന്നാണ് ആക്രമിച്ചതെന്നാണ് രമേശൻ പറയുന്നത്. കൂലി സംബന്ധമായ നൂറു രൂപയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ബന്ധുവിൻ്റെ മരുമകനായ നിഷാന്താണ് രമേശനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്..

Post a Comment

Previous Post Next Post