ജനാസ നിസ്കാരം രാവിലെ എട്ട് മണിക്ക് മർക്കസ് കാമ്പസിലുള്ള ഹാമിലി മസ്ജിദിലും വൈകുന്നേരം മൂന്നു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ – ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.
കുഞ്ഞായിൻ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായി 1945ൽ ജനനം. കോഴിക്കോട് കട്ടിപ്പാറ ചെമ്പ്രകുണ്ട് കറുപ്പനക്കണ്ടി വീട്ടിലായിരുന്നു താമസം.
മങ്ങാട്, ഇയ്യാട്, തൃപ്പനച്ചി പാലക്കാട്, ഉരുളിക്കുന്ന്, ആക്കോട്, പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തിൽ, ചാലിയം, വടകര എന്നിവിടങ്ങളിൽ ദർസ് പഠനം. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് മൗലവി ഫാളിൽ ബാഖവി ബിരുദം നേടി.
സുന്നി യുവജന സംഘം മുൻ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു.
ജനാസ നിസ്കാരം രാവിലെ എട്ട് മണിക്ക് മർക്കസ് കാമ്പസിലുള്ള ഹാമിലി മസ്ജിദിലും വൈകുന്നേരം മൂന്നു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ - ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും.