താമരശ്ശേരി: ശില്പി വേലായുധനെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബോർഡ് മീറ്റിങ്ങിൽ പ്രത്യേക ക്ഷണിതാവായി ക്ഷണിച്ചാണ് ആദരിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച 'അമ്മയും കുഞ്ഞും ' പള്ളിപ്പുറം സ്കൂളിലെ 'ഗാന്ധി' എന്നിവയാണ് അദ്ദേഹം ചെയ്ത പ്രധാന ശില്പങ്ങൾ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ മെമൻ്റോ കൈമാറി. എ കെ കൗസർ (ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ)
ശില്പി വേലായുധൻ, മജീദ് ഭവനം (കൺവീനർ, ആർട്ട് & ലിറ്ററേച്ചർ ഇനിഷ്യേറ്റീവ്) സംസാരിച്ചു.ഒ റഷീദ് (പ്ലാൻ്റ് സ് അവർ പാഷൻ) സംബന്ധിച്ചു.