Trending

ഓട്ടം വിളിച്ച സ്ത്രീയുടെ കുളിമുറിദൃശ്യം മൊബൈലില്‍ പകർത്തി യൂബർ ഡ്രൈവർ; നിലവിളിച്ചതോടെ ഓടി, അറസ്റ്റ്

വീട്ടിലേക്ക് ഓട്ടം വിളിച്ചുവന്ന യൂബറിന്റെ ഡ്രൈവർ താൻ കുളിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചുനിന്ന് മൊബൈലിൽ പകർത്തിയെന്ന് യുവതിയുടെ പരാതി. തിരുവനന്തപുരത്താണ് സംഭവം. കേസില്‍ വെടിവച്ചാൻകോവിൽ മുടവൂർപ്പാറ തേരിവിള വീട് വിമലാഭവനിൽ ജിബിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.  ഇക്കഴിഞ്ഞ 16ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. 

വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷമാണ് കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയത്. പരാതിക്കാരി പുറത്തുപോയ ശേഷം വീട്ടിലേയ്ക്ക്  യൂബർ ആട്ടോറിക്ഷ വിളിച്ചാണ് വന്നത്. അതിന്റെ ഡ്രൈവറായിരുന്നു ജിബിൻ. വീടിനടുത്തുള്ള റോഡ് സൈഡിൽ ഇറങ്ങിയ ശേഷം സ്ത്രീ ഡ്രൈവർക്ക് പണം കൊടുത്ത് വീട്ടിലേക്ക് നടന്നു. ആ സമയം സ്ത്രീയെ ഒളിച്ചു പിൻതുടർന്ന ജിബിൻ അവരുടെ വീടിന്റെ കോമ്പൌണ്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. 

സ്ത്രീ കുളിക്കാനായി വീട്ടിനകത്തെ ശുചിമുറിയിൽ കയറിയതോടെ, ബാത്റൂമിലെ വെന്റിലേഷനിലൂടെ മൊബൈൽ ഉപയോഗിച്ച് കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി. തല തോർത്തുന്നതിനിടെ, വെന്റിലേഷനിൽ മൊബൈൽ ഫോൺ കണ്ട് സ്ത്രീ ഉച്ചത്തിൽ അലറിയതോടെ  പ്രതി നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ച് മെഡിക്കൽ കോളജ് പൊലീസ് പ്രതി ജിബിനാണെന്ന് തിരിച്ചറിയുകയായിരുന്നു. 

Post a Comment

Previous Post Next Post