കൊച്ചി: കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം. വിനുവിന് കനത്ത തിരിച്ചടി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന നൽകാൻ ആവില്ലെന്ന് കോടതി.
വി.എം. വിനുവിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതി ഉയർത്തിയത്. വോട്ടർ പട്ടികയിൽ പേരില്ലാത്തത് കഴിവുകോടാണെന്നായിരുന്നു കോടതിയുടെ വിമർശനം. ഈ രാജ്യത്തെ പൗരനല്ലേയെന്നും കോടതി ചോദിച്ചു. എല്ലാവർക്കും ഒരേ നിയമം ആണെന്നും സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന നൽകാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.