Trending

ഗണേഷ് കുമാറിനെ പുകഴ്ത്തി; പിന്നാലെ പഞ്ചായത്ത് പ്രസിഡൻ്റിനെ പുറത്താക്കി കോൺഗ്രസ്

കൊല്ല: ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തലച്ചിറ അസീസിനെയാണ് പുറത്താക്കിയത്. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടനവേദിയിലായിരുന്നു അസീസിൻ്റെ പ്രസംഗം.

"നാടിന് ഗുണം ചെയ്യുന്ന, ജാതി നോക്കാതെ, മതം നോക്കാതെ, വർണം നോക്കാതെ, വർഗം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ കായ്‌ഫലമുള്ള മരമാണ് കെ.ബി. ഗണേഷ് കുമാർ. കായ്ക്കാത്ത മച്ചി മരങ്ങളും ഇവിടെ കടന്നുവരും, അവരെ തിരിച്ചറിയണം, അത് പൂക്കില്ലാ, കായ്ക്കില്ലാ എന്ന് തിരിച്ചറിഞ്ഞ് കൊണ്ട് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് വീണ്ടും നമ്മുടെ മന്ത്രിയാക്കുവാൻ എല്ലാവരും തയ്യാറാകണം", അസീസ് പറഞ്ഞു.




Post a Comment

Previous Post Next Post