Trending

"ഗ്രാമോത്സവം 2025 " ആഘോഷിച്ചു

കാന്തപുരം: വെട്ടുകല്ലുംപുറം മലർവാടി നാട്ടുകൂട്ടത്തിന്റെ ഗ്രാമോത്സവം 2025  വിവിധ പരിപാടികളുടെ ആഘോഷിച്ചു.ഗ്രാമോത്സവം വാർഡ് മെമ്പർ കെ പി ഉനൈസത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യതിഥിയായ റിട്ട.സബ് ജഡ്ജ് എം.രമേശൻ സാംസ്കാരിക പ്രഭാഷണം നടത്തി ഡോക്ടർ മുഹമ്മദ് ജസീൽ പീഡിയാട്രിക് സർജൻ , (എംഎംസി ഹോസ്പിറ്റൽ), സി.ആർ ബിജു (പ്രിൻസിപ്പാൾ,ITHS ഇൻസ്റ്റിറ്റ്യൂട്ട് ), ജവാദ് അബ്ദുൽ ഖാദർ (ഗായകൻ) കൂടാതെ കേരള പോലീസിലേക്ക് സെലക്ഷൻ ലഭിച്ച ശ്രീജിത്ത് വിപി എന്നിവരെ ആദരിച്ചു.ഈ അധ്യായന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. 


ചടങ്ങിൽ കമ്മിറ്റി വൈസ് ചെയർമാൻ വിപി അനീഷ് അധ്യക്ഷത വഹിച്ചു,കമ്മറ്റി കൺവീനർ രത്നാകരൻ സ്വാഗതം പറഞ്ഞു. കിഴക്കോത്ത് പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ കെ. കെ ജബ്ബാർ, മുൻ മെമ്പർ ജബ്ബാർ മാസ്റ്റർ, ശ്രീധരൻ ,ഭാസ്കരൻ,രസല എൽ.ആർ, മനോജ് വി.പി എന്നിവർ ആശംസ പ്രസംഗം നടത്തി മലർവാടി നാട്ടുകൂട്ടം സെക്രട്ടറി ഷിജുലാൽ .ടി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post