Trending

ഇടുക്കിയിൽ സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 36 പേര്‍ക്ക് പരിക്ക്

ഇടുക്കി: സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. 36 പേര്‍ക്ക് പരിക്കേറ്റു. പാലാ തൊടുപുഴ റൂട്ടിൽ കോട്ടയം ജില്ലയോട് ചേർന്ന ഇടുക്കി ജില്ലയിലെ നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും വിദ്യാര്‍ഥികൾ സുരക്ഷിതരാണെന്നുമാണ് ലഭിക്കുന്ന വിവരം. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം മറിയുകയായിരുന്നു. ബസ്സിൽ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post