Trending

ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വിളിച്ചു വരുത്തി ക്രൂരമായി മർദ്ദിച്ച ശേഷം കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി, മൂന്നു പേർ പിടിയിൽ.



താമരശ്ശേരി: ഫോണിൻ്റെ തിരിച്ചടവ് അടവ് തെറ്റിയതിന് വീട്ടിൽ നിന്നും വിളിച്ചു വരുത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാ (41) നെയാണ്  കുത്തി കൊല പ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്.

 ഇന്നലെ രാത്രി 8 മണിയോടെ താമരശേരി ചുങ്കത്ത് വെച്ചാണ് സംഭവം. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് മുഖാന്തിരം ടിവി എസ്
 ഫൈനാൻസ് വഴി 36000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്.ഇതിൻ്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞ രണ്ടാം തിയ്യതി അടക്കേണ്ടതായിരുന്നു.ഇത് തെറ്റിയതിനെ തുടർന്ന് നിരന്തരം ഫോൺ മുഖാന്തിരം ഭീഷണി മുഴക്കിയിരുന്നു, തുടർന്നാണ് വിളിച്ചു വരുത്തി മർദ്ദിച്ചതെന്ന് അബദു റഹ്മാൻ പറഞ്ഞു.

ഇന്ന് മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി പ്രതികൾ സഞ്ചരിച്ച താർ ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയും, കുതറിമാറിയപ്പോൾ ദേഹമാസകലം മർദ്ദിക്കുകയും, പ്രതികളിൽ ഒരാളുടെ അരയിൽ സൂക്ഷിച്ച കത്തി എടുത്ത് കുത്തുകയുമായിരുന്നു. നെഞ്ചിനു നേരെയുള്ള കുത്ത് വലതുകൈ കൊണ്ട് തടഞ്ഞതിനാൽ കൈക്ക് ആഴത്തിൽ മുറിവേറ്റ അബ്ദുറഹ്മാന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ ഇടപെട്ടാണ് അബ്ദുറഹ്മാനെ രക്ഷപ്പെടുത്തിയത്.


സംഭവത്തിൽ മൂന്നു പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ടി വി എസ് ഫൈനാൻസ് ജീവനക്കാരനായ നരിക്കുനി പാറന്നൂർ പാവട്ടിക്കാവ് മീത്തൽ നിതിൻ (28), കോഴിക്കോട് എരഞിക്കൽ മൊകവൂർ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിക്കൽ കണ്ടത്തിൽ അഖിൽ (27) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

പരുക്കേറ്റ അബ്ദുറഹ്മാൻ്റെ മൊഴി പോലീസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് രേഖപ്പെടുത്തിയ ശേഷം കേസെടുത്തു.

   

Post a Comment

Previous Post Next Post